ചങ്ങനാശേരി: സിംഗപൂരിൽ നടത്തിയ എച്ച്.പി ഇൻങ്ക്‌സ്പിരേഷൻ 2022 (HP INKSPIRATION ) അവാർഡ് ചങ്ങനാശേരി സുവി കളർ ലാബ് കരസ്ഥമാക്കി. ലോകത്തിലെ ഏറ്റവും നല്ല പ്രിന്റിനുള്ള ബഹുമതിയും സുവി കളർ ലാബ് സ്വന്തമാക്കി. എച്ച്.പി കമ്പനിയുടെ പ്രിന്റിംഗ് മെഷീൻ പല സീരിയസിലാണുള്ളത്. 3600,5600,7600,7800,7900,10000,12000,12000 എച്ച്.ഡി.എൽ.എ എന്നിവയാണത്. ഇതിൽ ഏറ്റവും അഡ്വാൻസ് ടെക്‌നോളജിയുള്ള എച്ച്.പി ഇൻഡിഗോ 12000 എച്ച്.ഡി.എൽ.എ മെഷീനാണ് സുവി കളർ ലാബിലുള്ളത്. മറ്റ് എച്ച്.പി മെഷീനുകൾ മൂന്ന്, 4, 6, 7 കളറുകളിൽ പ്രിന്റ് ചെയ്യുമ്പോൾ എച്ച്.പി ഇൻഡിഗോ 12000 എച്ച്.ഡി.എൽ.എ 12 കളർ വരെ അടിക്കാൻ ശേഷിയുള്ളതാണ്.
കേരളത്തിൽ ഈ മെഷീൻ സുവി കളർലാബ് ചങ്ങനാശേരിയിൽ മാത്രമാണുള്ളത്. ഇ.എം വിൽസനാണ് സുവി കളർ ലാബിന്റെ സ്ഥാപകൻ. 1989 ആണ് സുവി കളർലാബ് പ്രവർത്തനം ആരംഭിക്കുന്നത്. ഡോ.സുവിദ് വിൽസൺ ആണ് സുവി കളർ ലാബിന്റെ ഉടമ.