കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര ഉത്സവത്തിന് നാളെ വൈകിട്ട് 6.30ന് തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി കൊടിയേറ്റും. വൈകിട്ട് 4.30ന് മാടപ്പാട്ട് ക്ഷേത്രത്തിൽ നിന്നും കുലവാഴ കൊടിക്കയർ കൊടിക്കുറ ഘോഷയാത്ര. വൈകിട്ട് 7ന് തിരുവാതിര. 8ന് ഭരതനാട്യം. രാത്രി 9ന് നാടകം. 26ന് വൈകിട്ട് 7ന് ഭക്തി ഗാനതരംഗിണി. 27ന് വൈകിട്ട് 7.30ന് നാട്യാഞ്ജലി. 28ന് വൈകിട്ട് 7ന് ഭജൻസ്. 29ന് ബാലഗോകുലം കുട്ടികളുടെ വിവിധ കലാപരിപാടികൾ , 8.30ന് നൂപുര സംഗമം . 30ന് രാത്രി 9.30ന് ഗാനമേള. മെയ് 1ന് പള്ളിവേട്ട. ഉച്ചക്ക് 12 ന് ഉത്സവബലി ദർശനം 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 7 ന് കാഴ്ചശ്രീബലി. രാത്രി 10ന് കരാക്കേ ഗാനമേള തുടർന്ന് രാത്രി 12 ന് പള്ളിവേട്ട. 2ന് രാവിലെ 9 ന് ക്ഷേത്രത്തിന്റെ മൂന്നാം ഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി നിർവഹിക്കും. ഗവ. ചീഫ്‌ വിപ്പ് ഡോ.എൻ.ജയരാജ് ആദ്യ സംഭാവന ഏറ്റുവാങ്ങും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ബ്രോഷർ പ്രകാശനം നിർവഹിക്കും. ക്ഷേത്ര സ്ഥപതി വെള്ളിയോട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരിയെ അഡ്വ എൻ ശങ്കർ റാം ആദരിക്കും. എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി രാധാകൃഷ്ണൻ നായർ, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി ആർ. രാജീവ് എന്നിവർ സംസാരിക്കും. രാവിലെ 10ന് ആറാട്ട് പുറപ്പാട്. വൈകിട്ട് 4ന് കൊടൂരാറിന്റെ തീരത്ത് ആറാട്ട്. രാത്രി 10ന് ത്യഗൗതമ പുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കി എഴുന്നള്ളിപ്പ്. തുടർന്ന് താലപ്പൊലി ഘോഷയാത്ര. രാത്രി 11 ന് കൊപ്രത്ത് കവലയിൽ നാദസ്വരകച്ചേരി . രാത്രി 12ന് കൊടിയിറക്ക്. പ്രസിഡന്റ് ടി എൻ. ഹരികുമാർ, ജനറൽ കൺവീനർ കെ.ബി കൃഷ്ണകുമാർ, ട്രഷറർ ജി.അജിത് കുമാർ എന്നിവർ നേതൃത്വം നൽകും.