atheleti

കോട്ടയം . റവന്യൂ കലോത്സവത്തിന്റെ ഭാഗമായ കായിക അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ജില്ലാ കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. എ ഡി എം ജിനു പുന്നൂസ് സന്നിഹിതയാകും. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ റിലേ മത്സരങ്ങളും ഷോട്ട്പുട്ട്, ലോംഗ്ജമ്പ്, പഞ്ചഗുസ്തി മത്സരങ്ങളും നടക്കും. രാവിലെ ഒമ്പതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ മത്സരം നടക്കും. വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സിംഗിൾസ്, ഡബിൾസ്, മിക്‌സഡ് ഡബിൾ്‌സ് മത്സരങ്ങളാണ് നടക്കുക. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 26 ന് രാവിലെ ഒമ്പതിന് ക്രിക്കറ്റ് മത്സരം. 28 ന് ഫുട്‌ബാൾ മത്സരം