വില്ലുന്നി: എസ്.എൻ.ഡി.പി യോഗം 3502 ാം നമ്പർ ആർപ്പൂക്കര വടക്കുഭാഗം വില്ലുന്നി ശാഖയിലെ അരുവിപ്പുറം കുടുംബയൂണിറ്റ് വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും ഇന്ന് നടക്കും. 2ന് ബിനു കൂർത്തനയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ സെക്രട്ടറി ദേവദാസ് അദ്ധ്യക്ഷത വഹിക്കും ശാഖ പ്രസിഡന്റ് ജിജിമോൻ ഇല്ലിച്ചിറ യോഗം ഉദ്ഘാടനം ചെയ്യും. ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് സമിതി അംഗങ്ങൾ യൂത്ത്മൂവ്‌മെന്റ് വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും