വൈക്കം: സഹകരണ വകുപ്പിന്റെ കൊച്ചി മറൈൻഡ്രൈവിൽ നടത്തുന്ന സഹകരണ എക്‌സ്‌പോയിൽ ഇന്ന് വൈകിട്ട് 7ന് വൈക്കം മാളവികയൂടെ മഞ്ഞുപെയ്യുന്ന മനസ് നാടകത്തിന്റെ 270ാമത് വേദിയുടെ അരങ്ങേറ്റം നടക്കും. മുംബൈ കലാപത്തിൽ തകർന്നുപോയ ജീവിതങ്ങളുടെ കഥ പറയുന്ന നാടകത്തിൽ ബോംബെ വാല എന്ന തേപ്പുകാരന്റെ പ്രധാന വേഷം അഭിനയിക്കുന്നത് സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് പ്രദിപ് മാളവികയാണ്.
ഫ്രാൻസിസ് .ടി. മാവേലിക്കര എഴുതി വൽസൻ നിസരി സംവിധാനം നിർവഹിച്ച നാടകത്തിന് 100ൽ പരം അവാർഡുകൾ ലഭിച്ചിട്ടുണ്ട്.