കല്ലറ: ശ്രീശാരദക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഇന്ന് ആരംഭിച്ച് മെയ് നാലിന് സമാപിക്കും. എല്ലാ ദിവസവും പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, ഉഷപൂജ, ഗണപതിഹോമം, ഗുരുപൂജ, ദേവിഭാഗവതപാരായണം. എല്ലാ ദിവസവും വൈകുന്നേരം 5.30ന് എസ്.എൻ.ഡി.പി വനിതാസംഘത്തിന്റെ പ്രാർത്ഥനയും നടക്കും. വൈകിട്ട് 6.45ന് ദീപാരാധന, ദീപക്കാഴ്ച. മെയ് 3ന് ക്ഷേത്രചടങ്ങുകൾക്ക് പുറമേ രാവിലെ 6.15ന് ഗുരുപൂജ, ഗുരുദേവനും ഉപദേവതകൾക്കും വിശേഷാൽ കലശാഭിഷേകം, 10ന് പ്രാർത്ഥന, ഉച്ചക്ക് 1ന് ശ്രീനാരായണ അന്നദാന ട്രസ്റ്റിന്റെ പ്രസാദമൂട്ട്. മെയ് 4ന് ക്ഷേത്രചടങ്ങൾക്ക് ശേഷം 8ന് ബ്രഹ്മകലശപൂജ, 8.30ന് ബ്രഹ്മകലശാഭിഷേകം, 9 മുതൽ മകയിരം കുംഭകുട സമിതി വടക്കുഭാഗം, ശ്രീശാരദ കുംഭകുടംസമിതി മധ്യഭാഗം, ശ്രീനാരായണ കുംഭകുട സമിതി തെക്കുഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കുംഭകുടഘോഷയാത്ര, ഉച്ചക്ക് 1ന് ശ്രീശാരദ അന്നദാന സമിതിയുടെ നേതൃത്വത്തിൽ മഹാപ്രസാദമൂട്ട്, വൈകുന്നേരം 6.45ന് ദേശതാലം, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച