book

കോട്ടയം . പരസ്പരം വായനക്കൂട്ടത്തിന്റെ 98ാമത് പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനം ലോക പുസ്തക ദിനമായ ഇന്നലെ നടന്നു. ഒ എൻ വി കുറുപ്പിന്റെ കൃതികളെ പരിചയപ്പെടുത്തിയും, കവിതകൾ ആലപിച്ചും നടത്തിയ സമ്മേളനം വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് വി സീതമ്മാൾ ഉദ്ഘാടനം ചെയ്തു. പരസ്പരം വായനക്കൂട്ടത്തിന്റെ മൂന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ പരസ്പരം സബ് എഡിറ്റർ നയനൻ നന്ദിയോട് അദ്ധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം അയ്മനം മേഖലാ സെക്രട്ടറിയും പരസ്പരം സബ് എഡിറ്ററുമായ ഉണ്ണികൃഷ്ണൻ അമ്പാടി ഒ എൻ വി കൃതികളെ പരിചയപ്പെടുത്തി.