മാടപ്പള്ളി: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ സമരപ്പന്തലിൽ ഇന്ന് രാവിലെ 10ന് സത്യാഗ്രഹ സമരം ആരംഭിക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ സമരം ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും.