അയ്മനം: അയ്മനം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘോഷങ്ങൾ മെയ് 15ന് നടക്കും. ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നവകാഭിഷേകം, പുഷ്പാഭിഷേകം, കളഭാഭിഷേകം എന്നിവയും മഹാപ്രസാദമൂട്ടും നടക്കും. മെയ് 13 മുതൽ 20 വരെ ആചാര്യൻ പുള്ളിക്കണക്ക് ഓമനക്കുട്ടന്റെ മുഖ്യകാർമ്മികത്വത്തിൽ ഭാഗവതസപ്താഹം. എല്ലാ ദിവസങ്ങളിലും വൈകിട്ട് ആദ്ധ്യാത്മിക പ്രഭാഷണം, ഭജന എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബിജു മാന്താറ്റിൽ സെക്രട്ടറി ശിവജി മേനോൻ എന്നിവർ അറിയിച്ചു.