ഏറ്റുമാനൂർ : മലയാളിയെ അടിമബോധത്തിൽ നിന്ന് അവകാശബോധത്തിലേയ്ക്ക് നയിച്ചത് പത്രാധിപർ കെ.സുകുമാരനാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കേരള കൗമുദി ഏറ്റുമാനൂർ ബ്യൂറോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശാഭിമാന നിലപാട് എന്നും കേരളകൗമുദി ഉയർത്തിപ്പിടിച്ചു. അടിച്ചമർത്തലുകൾക്കും സമൂഹത്തിലെ തിന്മകൾക്കും എതിരായ പോരാട്ടമായിരുന്നു പത്രാധിപരുടെ ജീവിതം. ആ പാതയാണ് ഇന്നും കേരളകൗമുദി പിന്തുടരുന്നത്. അനന്ത സാദ്ധ്യതകളാണ് ഏറ്റുമാനൂർ തുറന്നുവയ്ക്കുന്നത്. എം.ജി.യൂണിവേഴ്സിറ്റിയും കോട്ടയം മെഡിക്കൽ കോളേജും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടെ ഏറ്റുമാനൂരിനെ സമ്പുഷ്ടമാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന് സമീപമാണ് പുതിയ ബ്യൂറോ.
കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഇൻകം ടാക്‌സ് ജോ. കമ്മിഷ്ണർ ജ്യോതിസ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, നഗരസഭ പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, വാർഡ് കൗൺസലർ രശ്മി ശ്യാം, വിവിധ പാർട്ടി നേതാക്കളായ സജി മഞ്ഞക്കടമ്പിൽ, ബാബു ജോർജ് , കെ.ജി ഹരിദാസ് , പി.കെ അബ്ദുൾ സമദ്, ചന്ദ്രകുമാർ, മുരളി തകിടിയേൽ, ജോർജ് പുല്ലാട്ട്, കെ.പി സന്തോഷ്, എസ്.എൻ. ഡി.പി യോഗം ശാഖാ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ, സെകട്ടറി എം.കെ.റജികുമാർ, വ്യാപാരി നേതാക്കളായ എൻ.പി.തോമസ്, എം.കെ സുഗതൻ, എം.എസ്.വിനോദ് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ഏറ്റുമാനൂരിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ഏറ്റുമാനൂർ രാധാകൃഷ്ണൻ , ജീവകാരുണ്യ പ്രവർത്തകനും നഗരസഭ മുൻ ചെയർമാനുമായ ജോയി മന്നാമല, ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ ആർ.ഹേമന്ദ് കുമാർ, മാന്നാനം കെ.ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജെയിംസ് മുല്ലശ്ശേരി, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി സബാസ്റ്റ്യൻ, ഏറ്റുമാനൂർ എസ്.എഫ്.എസ് സ്‌കൂൾ മാനേജർ ഫാ.ജോസ് പറപ്പള്ളി, പ്രമുഖ ക്ഷാരസൂത്ര വിദഗ്ദ്ധൻ ഡോ. ഡിക്ടിൻ ജെ. പൊന്മല, ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വർക്കി ജോയി പൂവം നിൽക്കുന്നതിൽ, പ്രമുഖ സംരംഭകൻ വി.ബിജു എന്നിവരെ ആദരിച്ചു. പ്രത്യേക ലേഖകൻ വി.ജയകുമാർ സ്വാഗതവും, ഏറ്റുമാനൂർ ലേഖകൻ ഗണേഷ് ഏറ്റുമാനൂർ നന്ദിയും പറഞ്ഞു.