കെഴുവംകുളം: വിവേകാനന്ദ സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ജീവിതശൈലി രോഗങ്ങളും പ്രതിവിധികളും' എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. സേവാകേന്ദ്രം പ്രസിഡന്റ് അനീഷ് പി.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊഴുവനാൽ ഗ്രാമപഞ്ചായത്ത് 13ാം വാർഡ് മെമ്പർ ലീലാമ്മ ബിജു ഉദ്ഘാടനം നടത്തി. മേലുകാവ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് അമേഷ് ക്ലാസ് നയിച്ചു.