വൈക്കം: എസ്.എൻ.ഡി.പി യോഗം 131ാം നമ്പർ ഉദയനാപുരം പടിഞ്ഞാറെമുറി ശാഖ വല്യാറ ദേവീക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് ഉദയം പൂജ നടത്തി. കുടുംബയൂണിറ്റുകളുടേയും വനിതാ സംഘത്തിന്റെയും നേതൃത്വത്തിൽ 178 കുടുംബങ്ങൾ ചേർന്നാണ് സൂര്യഭഗവാന് ഉച്ചപൂജയുടെ മുഹൂർത്തത്തിൽ ഉദയംപൂജ സമർപ്പിച്ചത്. ക്ഷേത്രം മേൽശാന്തി ഉല്ലല കണ്ണൻ, ബിനീഷ് ശാന്തി എന്നിവർ കാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് സദാനന്ദൻ ചെല്ലിത്തറ, വൈസ് പ്രസിഡന്റ് ഷിബു പുളിക്കശ്ശേരി, സെക്രട്ടറി പൊന്നപ്പൻ ഒറ്റക്കണ്ടം, സന്തോഷ് പുത്തൻതറ, അരുൺകുമാർ പുത്തൻതറ, സധീർ ആറുകണ്ടം, സലിമോൻ കരീത്തറ, സുനിൽകുമാർ ദൈവത്തിൻതറ, സുഭാഷ് പ്ലാക്കത്തറ, സദാശിവൻ ഉണ്ണിത്തുരുത്ത്, പ്രസന്നൻ പുത്തൻപുരയ്ക്കൽ, സീന മാടമ്പുറം, ജയ ഒറ്റക്കണ്ടം, ഷീബ ബാബു പുളിക്കശേരി എന്നിവർ നേതൃത്വം നൽകി.