വൈക്കം: എസ്.എൻ.ഡി.പി യോഗം112ാം നമ്പർ പള്ളിപ്രത്തുശേരി ശാഖ പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ഘണ്ഠാകർണ്ണ സ്വാമിക്ക് ശതകലശാഭിഷേകവും വിശേഷാൽ പൂജകളും നടത്തി. മേൽശാന്തി ചെമ്മനത്തുകര സുമേഷ് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.ഉണ്ണി പുത്തൻതറ, വൈസ് പ്രസിഡന്റ് ഡി.ഷൈമോൻ പനന്തറ, സെക്രട്ടറി ലാലുമോൻ കുന്നത്ത്,,ശശി വിരുത്തിചിറയിൽ,സുലോചന രാജു, മഹിളാമണി വിലാസൻ, ഉത്തമൻ കളത്തിപ്പറമ്പ് ,പുഷ്പൻ പുതുപ്പള്ളിത്തറ എന്നിവർ നേതൃത്വം നൽകി.