manickpn

ഉരുളികുന്നം . ശ്രീദയാനന്ദ എൽ പി സ്‌കൂളിന്റെ പുതിയ ഇരുനില മന്ദിരം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജരും ഉരുളികുന്നം കരയോഗം പ്രസിഡന്റുമായ ഇ ആർ സുശീലൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഉദ്ഘാടനം ചീഫ് വിപ്പ് എൻ ജയരാജ് നിർവഹിച്ചു. പൂർവവിദ്യാർത്ഥി ധനേഷ് ജി നായർ വരച്ച പഴയ സ്‌കൂളിന്റെ ചിത്രവും അനാച്ഛാദനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, എൻ എസ് എസ് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് പി മധു, പ്രഥമാദ്ധ്യാപിക കവിത കെ നായർ, പി ടി എ പ്രസിഡന്റ് അഖിൽകുമാർ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.