
കോട്ടയം . റവന്യു കായികമേളയ്ക്ക് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഷോട്ട്‌പുട്ട് എറിഞ്ഞ് കളക്ടർ പി കെ ജയശ്രീ ഉദ്ഘാടനം ചെയ്തു. എ ഡി എം ജിനു പുന്നൂസുമായി പഞ്ചഗുസ്തി സൗഹൃദ മത്സരത്തിലും പങ്കെടുത്താണ് കളക്ടർ മടങ്ങിയത്. 100 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ ഓട്ട മത്സരവും, 400 മീറ്റർ റിലേ, പഞ്ചഗുസ്തി, ലോംഗ് ജംപ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിലായി 75 പേർ പങ്കെടുത്തു. വിജയികൾ മേയ് അവസാനം തൃശൂരിൽ നടക്കുന്ന സംസ്ഥാന റവന്യു കായിക മേളയിൽ പങ്കെടുക്കും. സബ് കളക്ടർ രാജീവ് കുമാർ ചൗധരി, ഡെപ്യൂട്ടി കളക്ടർ കെ എ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.