
കോട്ടയം . സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലങ്ങൾ തോറും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്ന് കടുത്തുരുത്തി മണ്ഡലത്തിൽ പര്യടനം നടത്തും. നിയോജക മണ്ഡലതല ഉദ്ഘാടനം രാവിലെ 10 ന് കടുത്തുരുത്തി ജംഗ്ഷനിൽ മോൻസ് ജോസഫ് എം എൽ എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കുറവിലങ്ങാട് ബസ് വേ, ഉഴവൂർ തുരുത്തിപ്പള്ളി ജംഗ്ഷൻ ,കിടങ്ങൂർ ബസ് വേ എന്നീ കേന്ദ്രങ്ങളിലും തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും നടക്കും.