ചങ്ങനാശേരി: പി.കെ.എസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനും പൊതുസമ്മേളനവും ഇന്ന് നടക്കും. വൈകുന്നേരം 4.30ന് റെയിൽവേ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി നഗരംചുറ്റി പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.പി.കെ ബിജു, കെ.സോമപ്രസാദ്, എ.വി റസ്സൽ, അഡ്വ.കെ.അനിൽകുമാർ എന്നിവർ പങ്കെടുക്കും.