കോട്ടയം: കോട്ടയം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന വ്യക്തിത്വ വികസന ശില്പശാല 26 മുതൽ 28 വരെ രാവിലെ 10 മുതൽ 1 വരെ കോട്ടയം വൈ.എം.സി.എയിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 30 വിദ്യാർത്ഥികൾക്കാണ് അവസരം. സ്വയം അറിയുക, ആത്മ വിശ്വാസം വർദ്ധിപ്പിക്കുക, മാധ്യമങ്ങളുടെ ശരിയായ ഉപയോഗം, ആശയവിനിമയം മെച്ചപ്പെടുത്തുക, മൂല്യങ്ങളുടെ പ്രസക്തി, പ്രസംഗ കല എന്നിവയെ അടിസ്ഥാനപ്പെടുത്തി പങ്കാളിത്തരീതിയിലാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ജേസീസ് പരിശീലകരും ഡ്രീം സെറ്റേഴ്‌സ് സാരഥികളുമായ എ.പി തോമസ്, മിനി തോമസ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി ഷൈജു ഇ.വർഗീസ് അറിയിച്ചു. ഫോൺ: 9447114328, 04812560591.