ഏറ്റുമാനൂർ: എസ്.എഫ്.ഐ അമ്പതാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് സഹപാഠിക്കൊരു സ്‌നേഹ ഭവനം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി നിർമ്മിച്ച വീട് സഹപാഠിക്ക് സമ്മാനിച്ചു. ജില്ലാ സമ്മേളനത്തിൽ സഹകരണ മന്ത്രി വി.എൻ വാസവൻ താക്കോൽ കൈമാറി. പാലാ അരീക്കരയിൽ 5 സെന്റ് സ്ഥലത്താണ് വീട് നിർമ്മിച്ചത്. എസ്.എഫ്.ഐ ജില്ല പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഭവന നിർമ്മാണത്തിന് സ്ഥലം നൽകിയ പി.എം റെജിയെ സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ ആദരിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ ലാലിച്ചൻ ജോർജ്, കെ.എം രാധാകൃഷ്ണൻ, പി.കെ ഹരികുമാർ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് എം.എൽ.എ, പ്രസിഡന്റ് വി.എ വിനീഷ്, സ്വാഗതംസംഘം ചെയർമാൻ കെ.എൻ വേണുഗോപാൽ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി,സി.പി.എം ലോക്കൽ സെക്രട്ടറിമാരായ എം.ടി ജാന്റീഷ്, പി.കെ രാജേഷ് എന്നിവർ പങ്കെടുത്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി എം.എസ് ദീപക് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ വിഷ്ണു നന്ദിയും പറഞ്ഞു.