ഏറ്റുമാനൂർ:എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റായി ബി.ആഷിക്കിനെയും സെക്രട്ടറിയായി മെൽബിൻ ജോസഫിനെയും ഏറ്റുമാനൂരിൽ നടന്ന 44-ാമത് ജില്ലാ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ബാരി എം. ഇർഷാദ്, ഡി.കെ അമൽ, മീനു എം. ബിജു (വൈസ് പ്രസിഡന്റുമാർ), പി.ജെ സഞ്ജയ്, വൈഷ്ണവി ഷാജി, എസ്.നിഖിൽ ( ജോയിന്റ് സെക്രട്ടറിമാർ), അർജുൻ ചന്ദ്രൻ, പി.എസ് യദുകൃഷ്ണൻ, രാഹുൽ മോൻ, അർജുൻ മുരളി, അശ്വിൻ അനിൽ, ക്രിസ്റ്റീന ജോർജ്, അശ്വൻ ബിജു ( സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരെയും 55 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.