എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ സ്മാ​ർ​ട്ട്‌ വി​ല്ലേ​ജ് ഓ​ഫീ​സിന്റെ ശിലാസ്ഥാപനം 30ന് നടക്കും. നി​ല​വി​ൽ എ​രു​മേ​ലി സ്വകാര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ഞ്ചാ​യ​ത്ത്‌ വ​ക ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ പ​രി​മി​തി​ക​രമായ സാഹചര്യത്തിലാണ് വി​ല്ലേ​ജ് ഓ​ഫീസ് നിലവിൽ പ്രവർത്തിക്കുന്നത്. പൊ​തു​മ​രാ​മ​ത്ത് അ​തി​ഥിമ​ന്ദി​ര​ത്തി​ന് സമീപം പ​ത്ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മിക്കു​ക. നി​ർ​മ്മാണോ​ദ്ഘാ​ട​നം റ​വ​ന്യു മ​ന്ത്രി കെ.രാ​ജ​ൻ 30ന് ​വൈ​കു​ന്നേ​രം 5ന് നി​ർ​വ​ഹി​ക്കും. മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ മു​ഖ്യാ​തി​ഥി​യായിരിക്കും. എം.​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി​യും ജോ​സ് കെ. ​മാ​ണി​യും പ​ങ്കെ​ടു​ക്കും.
സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ അ​ദ്ധ്യക്ഷ​ത വ​ഹി​ക്കും.