വൈക്കം: എസ്.എൻ.ഡി.പി യോഗം 1184ാം നമ്പർ ടൗൺ നോർത്ത് ശാഖയുടെ നേതൃത്വത്തിൽ ടി.കെ മാധവൻ മെമ്മോറിയൽ കുടുംബയൂണിറ്റിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. കുടുംബസംഗമം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബിജു വി.കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ജഗദീഷ് ഡി അക്ഷര, കൺവീനർ മഞ്ജു രാജേഷ് ,ജിതൻ, ബാബു പദ്ത്മരാഗം,നീലാംബരൻ,ഉണ്ണി അനിഴം ,ഡോ ശശിധരൻ,ചന്ദ്രബാബു,അശോകൻ വെള്ളവേലി,ഷൈമോൾ,മഹേഷ് തോട്ടായപ്പള്ളിൽ,റെജി അനൂപ് എന്നിവർ പ്രസംഗിച്ചു.