മറിയപ്പള്ളി: എസ്.എൻ.ഡി.പി യോഗം 26ാം നമ്പർ മറിയപ്പള്ളി ഗുരുദേവ ക്ഷേത്രത്തിൽ 17ാമത് ദർശനസംഗമത്തിന് ഇന്ന് തുടക്കം. വൈകിട്ട് 7ന് സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ അനിയച്ചൻ അറുപതിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ദർശനസംഗമ സന്ദേശം നൽകും. യൂണിയൻ കൗൺസിലർ സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തും. നാട്ടകം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സജൻ എസ്.നായരെ ആദരിക്കും. സാബു ഡി.ഇല്ലിക്കളം, വിഷ്ണു നാരായണൻ തന്ത്രി, വാർ്ഡ് കൗൺസിലർ ജയ ടീച്ചർ, പ്രിയാദേവി അശ്വതി, വിഷ്ണു സുഭാഷ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സൈൻജു ടി.കാഞ്ഞിരപ്പള്ളിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പ്രമോദ് പ്രണവം നന്ദിയും പറയും.