വൈക്കം : പുരയിടങ്ങൾ തോറും കൃഷി നടത്തി പച്ചക്കറി ഉല്പാദനരംഗത്ത് നേട്ടം കൊയ്യാൻ ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റി പുരയിട കൃഷിയും മട്ടുപ്പാവ് കൃഷിയും ആവിഷ്‌കരിച്ച് നടീൽ ഉത്സവം നടത്തി.
ഓരോ കുടുംബങ്ങൾക്കും വിവിധയിനം നടീൽ വസ്തുക്കൾ നല്കി കൃഷിരംഗത്തേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഫാം ഇൻഫർമേഷൻ ബ്യൂറോയുടെയും വൈക്കം കൃഷിഭവന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധയിനം കൃഷിയുടെ വിത്ത് നടീൽ സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എൻ.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജു.വി.കണ്ണേഴൻ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി വൈസ് ചെയർമാൻ പി.രാജേന്ദ്രപ്രസാദ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോണി ജോസ്, കൃഷി ഓഫീസർ ഷീലാ റാണി, വൈ ബയോ കർഷകസംഘം പ്രസിഡന്റ് വേണുഗോപാൽ, സൊസൈറ്റി ട്രഷറർ ഡി. ജഗദീഷ്, എൻ.ആർ പ്രതീപ്കുമാർ, ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി പി.പി പ്രകാശൻ, മനോഹരൻ എന്നിവർ പങ്കെടുത്തു.