മുണ്ടക്കയം: കെ.റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനം 35- മൈലിൽ പ്രകടനവും, പ്രതിഷേധസംഗമവും നടത്തി. യോഗത്തിൽ പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ഭാസ്കർ , ജില്ലാ സെക്രട്ടറിമാരായ മനോജ് രാജൻ, എബിൻ കുഴിവേലി, ആൽവിൻ ഫിലിപ്പ്, ഡിസിസി സെക്രട്ടറി ബെന്നി പെരുവന്താനം, അരുൺ പൊടിപ്പാറ, റോബിൻ കാരക്കാട്ട്, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, രതീഷ് കെ.കെ, ടി.ബി നടക്കൽ, ശരത് ഒറ്റപ്ലാക്കൻ എന്നിവർ സംസാരിച്ചു. ഡി.സി.സി മെമ്പർമാർ, മണ്ഡലം പ്രസിഡണ്ട് മാർ, ജനപ്രതിനിധികൾ,വിവിധ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.