
വാഴൂർ . പുളിക്കൽ കവല നോവൽറ്റി ക്ലബ് ആൻഡ് ലൈബ്രറിയുടെ സപ്തതി സ്മാരക ചരിത്ര ഫലകം ചീഫ് വിപ്പ് എൻ.ജയരാജ് അനാച്ഛാദനം ചെയ്തു. ഒരു വർഷം നീണ്ടു നിന്ന സാംസ്‌കാരിക പരിപാടികളുടെ ഭാഗമായുള്ള നാടക കളരിയും സമാപിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് ബി ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നോവൽറ്റി ക്ലബ് ലൈബ്രറി സെക്രട്ടറി അനിൽ വേഗ ഉപഹാര സമർപ്പണം നടത്തി. ബൈജു കെ ചെറിയാൻ, ചന്ദ്രബാബു, പി എം ജോൺ, പൊൻകുന്നം സെയ്ത്, ബിജു ഏബ്രഹാം ആർട്ടിസ്റ്റ് റെജി, എൻ ഡി ശിവൻ എന്നിവർ സംസാരിച്ചു. നാടകളരിയിൽ അപ്രതീക്ഷിത അതിഥിയായി ദയാഭായ് എത്തിയത് കുട്ടികൾക്ക് ആവേശമായി.