മാന്നാനം: എസ്.എൻ.ഡി.പി യോഗം 39-ാം നമ്പർ മാന്നാനം ശാഖയിലെ ആർ.ശങ്കർ സ്മാരക കുടുംബയോഗം അമലഗിരി പണ്ടാരക്കുളം മിഥുൻ തമ്പിയുടെ ഭവനത്തിൽ നടന്നു. ശാഖാ പ്രസിഡന്റ് കെ.സജീവ്കുമാർ ഉഷാസദനം യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെയും സൗജന്യ പച്ചക്കറി വിത്ത് വിതരണത്തിന്റെയും ഉദ്ഘാടനം ശാഖാ സെക്രട്ടറി എൻ.കെ മോഹൻദാസ് നിർവഹിച്ചു. കുടുംബയോഗം കൺവീനർ പി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മറ്റി അംഗം ബ്രിജിഷ് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ കമ്മറ്റി അംഗമായ ശാന്തമ്മ കൃഷ്ണൻ, പി.കെ ജനാർദ്ദനൻ, ടി.കെ സുഗതൻ, എം.കെ ചന്ദ്രൻ, പി.വി മോഹനനൻ, വിനിതാ ദിനേശൻ, ബാബു വെട്ട്ക്കാട്ടിൽ, പി.സി സത്യൻ, കെ.ജി ഷിബു, നിഥിൻ പ്രസാദ്, റെജികേശവൻ, ഗിതാപ്രസാദ്, സുലോചന തട്ടാടത്ത്, സുനിതാ വിജയൻ, രോഷ്ണി ഷാജി എന്നിവർ പങ്കെടുത്തു.