രാമപുരം :വിളക്കിത്തല നായർ സമുദായത്തിന് മുൻ യു.ഡി.എഫ് സർക്കാർ എൻ ഓ സി നൽകിയ എയ്ഡഡ് കോളേജ് അനുവദിക്കണമെന്ന് വിളക്കിത്തല നായർ സമാജം രാമപുരം ശാഖാ വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സമാജം സംസ്ഥാന ജനറൽ സെക്രട്ടറി എം എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് എ.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.വനിതാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഇന്ദിര രവി .വനിതാ സമാജ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. വി എൻ എസ് കോളേജ് ചെയർമാൻ അഡ്വ.റ്റി എം ബാബു കോളേജിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ കോഓർഡിനേറ്റർ പി കെ സുരേന്ദ്രൻ സംഘടനാ വിവരണം നടത്തി.വനിതാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു ബിജു ,യൂത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിശാഖ് ചന്ദ്രൻ, താലൂക്ക് പ്രസിഡന്റ് സന്തോഷ് സിബി, താലൂക്ക് സെക്രട്ടറി ബിജു പി ആർ , താലൂക്ക് ജോ : സെക്രട്ടറി മഞ്ജു ഷിനീബ്, താലൂക്ക് ഖജാൻജി ടി എൻ ശങ്കരൻ, ശാഖ രക്ഷാധികാരി എ.റ്റി വിജയമ്മാൾ, ശാഖ വനിതാ സമാജം പ്രസിഡന്റ് അജിതാ ഗോപി എന്നിവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ശാഖാ സെക്രട്ടറി സുനിൽ ,മരങ്ങാട്ടുപള്ളി ശാഖ സെക്രട്ടറി സിജു,ഉഴവൂർ ശാഖ പ്രതിനിധി ജയ്‌മോൻ,വലവൂർ ശാഖ സെക്രട്ടറി മിലൻ,തിടനാട് ശാഖ പ്രതിനിധി സിന്ധു, പൂവരണി ശാഖാ സെക്രട്ടറി മനു എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ ആദരിച്ചു. ശാഖാ സെക്രട്ടറി ആശ സന്തോഷ് വാർഷിക റിപ്പോർട്ടും ശാഖാ ഖജാൻജി രാജേഷ് കണക്കും അവതരിപ്പിച്ചു . ശാഖാ വൈസ് പ്രസിഡന്റ് സുനിൽ ഭാസ്‌കരൻ നന്ദി പറഞ്ഞു.