congress

കോട്ടയം . കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കെടുത്ത നേതൃയോഗത്തിലെ വിമർശനം ഉൾക്കൊണ്ട് കർമ്മപരിപാടികൾ ചർച്ച ചെയ്യുന്നതിനായി ഡി സി സി യോഗം ഇന്ന് നടക്കും. യൂണിറ്റ് കമ്മിറ്റി രൂപീകരണവും കെ റെയിൽ സമരവുമാണ് പ്രധാന ചർച്ചാവിഷയം. നിർണായകമായ ഏറ്റുമാനൂർ നഗരസഭാ ഉപതിരഞ്ഞെടുപ്പും, കോട്ടയം നഗരസഭയിലെ പ്രശ്നങ്ങളും ചർച്ച ചെയ്യും. വാർഡ് ബൂത്തു തലത്തിൽ 5000 സി യു സികൾ ആരംഭിക്കാനുള്ള നിർദ്ദേശം നടപ്പാക്കത്തതിൽ സുധാകരൻ നേതൃയോഗത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. മേയ് 31 ന് മുൻപ് ലക്ഷ്യം കാണണണമെന്ന കർശന നിർദ്ദേശവും നൽകി. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ഇക്കാര്യത്തിൽ ഉറപ്പും നൽകിയിരുന്നു.