തെങ്ങണ: വിവേകാനന്ദ റസിഡന്റ്‌സ് അസോസിയേഷന്റെ 9ാമത് വാർഷികം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. തൃക്കൊടിത്താനം പ്രിൻസിപ്പൾ എസ്.ഐ അനീഷ് മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എ ബിൻസൺ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സന്ധ്യ എസ്.പിള്ള, ജി. ലക്ഷ്മണൻ, മൈത്രീ ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 2022,23 ലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പി.ആർ. ഗോപാലകൃഷ്ണപിള്ള (പ്രസിഡന്റ്), കെ.സി. ജയദ്രഥൻ (സെക്രട്ടറി), കെ.കെ പ്രസാദ് (വൈസ് പ്രസിഡന്റ്), പ്രീത് പി. ജോസ് (ജോ. സെക്രട്ടറി), ജോസ് കെ. സെബാസ്റ്റ്യൻ (ട്രഷറർ), കമ്മറ്റി അംഗങ്ങളായി അരവിന്ദാക്ഷൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ആന്റണി ജോസഫ്, അനു കൃഷ്ണൻ, ഗോപീദാസ്, മറിയാമ്മ വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. കെ.കെ. പ്രസാദ് നന്ദിയും പറഞ്ഞു.