
കോട്ടയം . പുനർമൂല്യനിർണയത്തിൽ വിദ്യാർത്ഥികളെ വട്ടംചുറ്റിച്ച് എം ജി യൂണിവേഴ്സിറ്റി. സപ്ളിമന്ററി പരീക്ഷയ്ക്ക് ശേഷം മാത്രം ഫലം പ്രസിദ്ധീകരിക്കുന്നതിൽ ഒരേ സമയം റീവാല്യുവേഷേൻ നൽകുകയും പരീക്ഷ എഴുതുകയും ചെയ്യണം. ഇടക്കൊച്ചി കോളേജിലെ എം എസ് സി ഫിസിക്സ് വിദ്യാർത്ഥിനി രണ്ട് , മൂന്ന് സെമസ്റ്ററുകളിൽ ഓരോ വിഷയത്തിന് വീതം തോറ്റു. തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചു. ഫലം വൈകിയതിനാൽ സപ്ളിമന്റെറി പരീക്ഷ എഴുതേണ്ടി വന്നു. പരീക്ഷ കഴിഞ്ഞ ആഴ്ചകൾക്ക് ശേഷം ഫലം വന്നപ്പോൾ 22 മാർക്ക് അധികം ലഭിച്ച് ലഭിച്ചിരുന്നു. വൈസ് ചാൻസിലർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.