ഗാന്ധിനഗർ: എസ്.എൻ.ഡി.പി യോഗം 5736 ാം നമ്പർ മെഡിക്കൽ കോളേജ് ശാഖാ ഗുരുദേവ ക്ഷേത്രത്തിന്റെ പത്താമത് പ്രതിഷ്ഠാ വാർഷിക ഉത്സവം മെയ് 2 മുതൽ 4 വരെ നടക്കും. 2ന് രാവിലെ 5.30ന് പള്ളിയുണർത്തൽ, 6ന് അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം, 7ന് ഹോമസമർപ്പണം, 8ന് കൊടിക്കൂറ സമർപ്പണം, 9ന് ക്ഷേത്രാചാര്യൻ സ്വാമി ധർമ്മ ചൈതന്യയെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. 9.30നും 10.30നും മദ്ധ്യേ ക്ഷേത്രാചാര്യൻ സ്വാമി ധർമ്മ ചൈതന്യയുടെയും സുനിൽ വിളക്കുമാടം തന്ത്രിയുടെയും ക്ഷേത്രം ശാന്തി രാഹുലിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 11ന് അനുഗ്രഹപ്രഭാഷണം, 12.30ന് പ്രസാദമൂട്ട്, 7.15ന് ഗാനസന്ധ്യ. മെയ് 3ന് 7ന് ഹോമസമർപ്പണം, 10ന് ഗുരുദേവ പ്രഭാഷണം, 11ന് സാംസ്‌കാരിക സമ്മേളനം സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശാന്തമ്മ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ആദരവ് സമർപ്പണവും ഉത്സവസന്ദേശവും നൽകും. ഡോ.കെ.പി ജയകുമാർ, ഡോ.ടി.കെ ജയകുമാർ, ഡോ.കെ.പി ജയപ്രകാശ്, ഡോ.ആർ.പി രഞ്ജിൻ, ഡോ.വി.എൽ ജയപ്രകാശ്, ക്ഷേത്രം തന്ത്രി സുനിൽ വിളക്കുമാടം എന്നിവർ ആദരവ് ഏറ്റുവാങ്ങും. പി.അനിൽകുമാർ, ബിൻസി സെബാസ്റ്റ്യൻ, മുഹമ്മദ്, സജീവ് കുമാർ, ജിജിമോൻ, സുനിൽ കുമാർ, അരുൺ ഭാസ്‌കരൻ, ശൈലജ ഷാജി, അനന്തുമോഹൻ എന്നി പങ്കെടുക്കും. ശാഖാ സെക്രട്ടറി അജിമോൻ തടത്തിൽ സ്വാഗതവും യൂണിയൻ കമ്മറ്റി എം.കെ ബാലകൃഷ്ണൻ നന്ദിയും പറയും. 12.30ന് പ്രസാദമൂട്ട്, 5ന് സർവൈശ്വര്യപൂജ, 7ന് അരങ്ങ് 2022. മെയ് 3ന് രാവിലെ 9ന് കലശം എഴുന്നള്ളത്ത്, 10ന് മഹാഗുരുപൂജ, 11ന് ഗുരുദേവ പ്രഭാഷണം, 1.30ന് പ്രസാദമൂട്ട്, 5ന് ദേശതാലപ്പൊലി, 7ന് ഭജനാമൃതം, 8.30ന് കൊടിയിറക്ക്.