പൊൻകുന്നം: ജനകീയ വായനശാല ബാലവേദിയുടെ നാലുദിവസത്തെ മേടക്കളരി 'മണ്ണും കൈയും കിനാവും' എസ്.ഡി.യു.പി.സ്‌കൂളിൽ തുടങ്ങി. സ്‌കൂൾ മാനേജർ പി.എസ്.മോഹനൻ നായർ ദീപം തെളിച്ചു. സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി പി.ടി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക സുമ പി.നായർ, അശ്വതി റാവു, .നിരഞ്ജനഎബി തുടങ്ങിയവർ പ്രസംഗിച്ചു.