തലയോലപ്പറമ്പ് : ബ്രഹ്മമംഗലം ഹൈസ്‌കൂളിൽ കലാകായിക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നതിനായി പൂർവവിദാർത്ഥിയും മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റനുമായ എസ്.എ മധുവിനെ സ്‌കൂളിന്റെ സ്‌പോർട്‌സ് അംബാസഡറായി നിയമിക്കുന്നതിന്റെ പ്രഖ്യാപനവും കലാലയ മാഗസിനായ 'വർണ്ണം 'കൈയ്യെഴുത്ത് പതിപ്പിന്റെ പ്രകാശനവും 28ന് നടക്കും. രാവിലെ 10.30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സുകന്യാ സുകുമാരൻ നിർവഹിക്കും. സ്‌കൂൾ മാനേജർ വി.പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം മുൻ സ്‌കൂൾ മാനേജർ എസ്.ഗോപിയും സ്‌പോട്‌സ് അംബാസഡർ പ്രഖ്യാപനം സ്‌കൂൾ സെക്രട്ടറി പി.ജി ശാർങ്ഗധരനും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പ മണി, പി.ടി.എ പ്രസിഡന്റ് എസ്.ജയപ്രകാശ്, വാർഡ് മെമ്പർ രാഗിണി ഗോപി, ടി.സി ഗോപി, സ്‌കൂൾ പ്രിൻസിപ്പാൾ എസ്.അഞ്ജന തുടങ്ങിയവർ പ്രസംഗിക്കും. ഹെഡ്മിസ്ട്രസ് എൻ.ജയശ്രീ സ്വാഗതവും കെ.വി ബാബു നന്ദിയും പറയും.