കോട്ടയം: ദീർഘദൂര യാത്രയ്ക്കായി 116 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 5.15 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആർ.ടി.സി പുതിയ ബസ് ടെർമിനൽ കോംപ്ലക്‌സിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പഴക്കംചെന്ന ബസ് സ്റ്റാൻഡുകൾ നവീകരിച്ച് പൊതുഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സഹകരണ രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആമുഖപ്രസംഗം നടത്തി. നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ് മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ബീനാ ജോബ്, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ, മദ്ധ്യമേഖല എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ ചാർജ് എസ്. രമേഷ്, കെ.എസ്.ആർ.ടി.സി. മുൻ ഡയറക്ടർ ബോർഡംഗവും ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാനുമായ സണ്ണി തോമസ്, ഡി.റ്റി.ഒ. പി. അനിൽകുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.സി. ജോസഫ്, പി.എച്ച്. നാസർ, അഡ്വ. കെ. മാധവൻപിള്ള, ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാത്യൂസ് ജോർജ്ജ്, ബാബു തോമസ്, ലിനു ജോബ്, ജോൺ മാത്യു മൂലയിൽ, ജെയിംസ് കാലാവടക്കൻ, നവാസ് ചുടുകാട്, മൻസൂർ, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ പി.എസ് ശ്രീരാജ്, എസ്. നലീസ്‌കുമാർ, എസ്. സനിൽ എന്നിവർ പങ്കെടുത്തു.