ഏറ്റുമാനൂർ: ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവന്ന മഹാരുദ്രയജ്ഞം സമാപിച്ചു.ഗുരുവായൂർ ക്ഷേത്രത്തിലെ 4 കീഴ്ശാന്തിമാരുൾപ്പെടെ 12 വേദ പണ്ഠിതന്മാരുടെ കാർമ്മികത്വത്തിലാണ് യജ്ഞം നടന്നത്. കിഴിയേടം രാമൻ നമ്പൂതിരിയായിരുന്നു യജ്ഞാചാര്യൻ. സമാപനസഭ സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തന്ത്രി കണ്ഠരര് രാജീവരര് അദ്ധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ കിഴിയിടു രാമൻ നമ്പൂതിരി, ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ, നഗരസഭ കൗൺസിലർ വി.എസ് വിശ്വനാഥൻ,അസി. കമ്മീഷ്ണർ വി.കൃഷ്ണകുമാർ,​ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ആർ.പ്രകാശ്,​ വഴിപാട് സമർപ്പകൻ ഐ.പി.എൽ ഗ്രൂപ്പ് ചെയർമാൻ കെ.ജി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.