വൈക്കം: ഭഗവതി നഗർ റസിഡൻസ് വെൽഫയർ അസോസിയേഷന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും വൈ ബയോസെന്ററിൽ നടത്തി. നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലിം മുല്ലശ്ശേരി, ട്രഷറർ രാജൻ രാജധാനി ,കെ.കെ.വിജയപ്പൻ, കൗൺസിലർമാരായ എസ്.ഇന്ദിരാദേവി, എസ് ഹരിദാസൻ നായർ, ലേഖ ശ്രീകുമാർ, ബനാറസ് വനിതാ പ്രസിഡന്റ് ധനലക്ഷമി അമ്മാൾ, സെക്രട്ടറി ഷീല അജിത് എന്നിവർ പ്രസംഗിച്ചു. താലൂക്ക് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി എം.അബു തെരഞ്ഞെടുപ്പ് നിയന്ത്റിച്ചു.