വൈക്കം : എസ്.എൻ.ഡി.പി യോഗം 1344ാം നമ്പർ തലയാഴം വടക്കേകര ശാഖയിലെ വയൽവാരം കുടുംബയൂണിറ്റ് വാർഷികവും സ്‌കോളർഷിപ്പ് വിതരണവും യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി സുഖലാൽ തളിശ്ശേരിത്തറ അദ്ധ്യക്ഷത വഹിച്ചു. മിനി റെജി ചെങ്ങളം ഗുരുദർശന പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം പള്ളിയാട് എസ്.എൻ യു.പി സ്കൂൾ പ്രഥമ അദ്ധ്യാപിക ടി.ലീന വിതരണം ചെയ്തു. എക്‌സൈസ് ഓഫീസർ എ.എസ് ദീപേഷ് ക്ലാസ് നയിച്ചു. അദുഷ സുമേഷ് ഗുരുദർശന പ്രഭാഷണം നടത്തി. യൂണിറ്റ് ചെയർമാൻ സജീവ് കൊയ്യേലിച്ചിറ, കൺവീനർ പ്രിയ അജി , ബിജു ഐക്കരപ്പടി , ദിനേശൻ കാട്ടുശ്ശേരിത്തറ , ബിജി ഈരത്തറ, കാഞ്ചന സർവ്വാർത്ഥൻ എന്നിവർ പ്രസംഗിച്ചു.