വൈക്കം : ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള പതാക ജാഥയ്ക്ക് സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ പൂത്തോട്ടയിൽ പതാക ജാഥയെ സ്വീകരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ, ജില്ലാ സെക്രട്ടറിയേ​റ്റംഗങ്ങളായ കെ.എം രാധാകൃഷ്ണൻ, റെജി സക്കറിയ, തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെൽവരാജ്, ജില്ലാ കമ്മി​റ്റി അംഗം കെ.പി പ്രശാന്ത്, ഡി.വൈ.എഫ്‌.ഐ കേന്ദ്ര കമ്മി​റ്റി അംഗം ജയ്ക്ക് സി തോമസ്, സംസ്ഥാന കമ്മി​റ്റി അംഗങ്ങളായ കെ.ആർ അജയ്, ബിന്ദു അജി, ജില്ലാ സെക്രട്ടറി സി.സുരേഷ് കുമാർ, ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ജില്ലാ ട്രഷറർ സതീഷ് വർക്കി, ജില്ലാ ജോയ്ന്റ് സെക്രട്ടറിമാരായ ​റ്റി.എസ് ശരത്, അനീഷ് ആന്ത്റോസ്, ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത്, ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ് , ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ജിതിൻ ബോസ് സി.പി.എം ചെമ്പ് ലോക്കൽ സെക്രട്ടറി ​റ്റി.എൻ സിബി എന്നിവർ ഹാരമണിയിച്ച് ജാഥയെ സ്വീകരിച്ചു.