ആർപ്പൂക്കര: പൗർണമി സ്വാശ്രയസംഘം ജീവകാരുണ്യ ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി മേയ് ഒന്നിന് മെഡിക്കൽ കോളേജ് കസ്തൂർബാ ജംഗ്ഷനിലും പിണഞ്ചിറക്കുഴിയിലും ഫുഡ് ഫെസ്റ്റ് നടത്തും. താറാവ് മപ്പാസാണ് വിതരണം ചെയ്യുക. രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റ് റോസ്‌ലി ടോം പിണഞ്ചിറക്കുഴിയിലെ വിതരണം ഉദ്ഘാടനം ചെയ്യും. 400ഗ്രാമിന് 180 രൂപയാണ് വില. ഫോൺ: 9747283830.