തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം ആമ്പല്ലൂർ ശാഖയിൽ 252-ാം നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി അഡ്വ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജയമ്മ ഗോപി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മഞ്ജു മഹേഷ് (പ്രസിഡന്റ് ), സുജാ ഗിരിജൻ (വൈസ് പ്രസിഡന്റ്), ദീപ ബാബു (സെക്രട്ടറി ), ജിഷ കാർത്തികേയൻ (ജോയിൻ സെക്രട്ടറി), ഷീമോൾ പ്രകാശ് (യൂണിയൻ കമ്മ​റ്റി ), കുഞ്ഞുപെണ്ണ് കൃഷ്ണൻകുട്ടി, ഓമന ശശി, മായ രാജൻ, രേണുക രവിന്ദ്രൻ, ഉഷ രാജു (കമ്മറ്റിയംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി ധന്യ പുരുഷോത്തമൻ വരണാധികാരിയായിരുന്നു. ശ്രീനാരായണ ധർമ്മ പ്രകാശിനി പ്രസിഡന്റ് എൻ.സി.ദിവാകരൻ, സെക്രട്ടറി സി.കെ.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡന്റ്‌ സുബോധിനി ദിവാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുജ ഗിരിജൻ നന്ദിയും പറഞ്ഞു.