മുണ്ടക്കയം: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ചെളിക്കുഴി മിനിമോൾസദനം വീട്ടിൽ പി.എൻ രവീന്ദ്രനെ(56, മിന്നൽ ജയൻ) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പൈങ്ങന ജംഗ്ഷനിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ ഇയാൾ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും മിന്നൽ ജയൻ രക്ഷപ്പെട്ടു. തുടർന്ന് മുണ്ടക്കയം എസ്.ഐ. ടി.ഡി മനോജ്കുമാറിന്റെ നേതൃത്വത്തിൽ പിന്നീട് ചിറ്റടിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.