
തിരുവാർപ്പ്: മീനച്ചിലാറിന്റെ കൈവഴികളിലും വിവിധ തോടുകളിലും തടസമായി നിൽക്കുന്ന മൺതിട്ടകളും മറ്റ് തടസങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയിൽ തലത്തോട് പട്ടാണംകരി തോട് ആഴംകൂട്ടൽ പ്രവൃത്തി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മീനച്ചിലാർ മീനന്തലയാർ കൊടൂരാർ പുനസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ .കെ.അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ഹരി, പഞ്ചായത്തംഗങ്ങളായ കെ.ബി ശിവദാസ്, ജയറാണി, പാടശേഖരസമിതി ഭാരവാഹികളായ പി.എം തങ്കപ്പൻ, എം.എസ് പ്രസന്നൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ഫണ്ട്, തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം, സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.