
കോട്ടയം . ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് എം ടി കുര്യൻ രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി ജി സുഗുണന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടതായി പത്രസമ്മേളനത്തിൽ അറിയിച്ചു. ഭാവി തീരുമാനും പിന്നീട് പ്രഖ്യാപിക്കും.
30 വർഷമായി പ്രസിഡന്റ് സ്ഥാനത്തുള്ള കുര്യൻ ജില്ലാ ഓഫീസ് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തത് തിരിച്ച് എഴുതി കൊടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും നൽകിയില്ല. മെമ്പർഷിപ്പ് പ്രവർത്തനമോ മറ്റു സംഘടനാ പ്രവർത്തനമോ നടക്കാതെ പാർട്ടി നിർജീവാവസ്ഥയിലാണെന്നും രാജിവച്ച നേതാക്കൾ പറഞ്ഞു.