ഏഴാച്ചേരി: എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖയിലെ 23ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം ഇന്ന് ആഘോഷിക്കുമെന്ന് ഭാരവാഹികളായ കെ.ആർ ദിവാകരൻ, പി.ആർ പ്രകാശ്, റ്റി.എസ്. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 6.30ന് ഗണപതിഹോമം. കെ.ബി ശിവരാമൻ തന്ത്രി, വിപിൻദാസ് ശാന്തി എന്നിവർ നേതൃത്വം നൽകും. 7.30ന് ശാഖാ പ്രസിഡന്റ് പി.ആർ പ്രകാശ് പെരികിനാലിൽ പതാക ഉയർത്തും. 8ന് കലശം, 8.15ന് ഗുരുപൂജ, 9.30ന് സമൂഹപ്രാർത്ഥന, 10.30ന് പ്രഭാഷണം ബിബിൻ ഷാൻ, 12ന് പ്രസാദമൂട്ട്.
വൈകിട്ട 6.30ന് ദീപാരാധന, ദീപക്കാഴ്ച, 6.45ന് പ്രസാദമൂട്ട്, 7ന് കൊച്ചിൻ മൻസൂർ നയിക്കുന്ന സ്മൃതിലയം ഗാനസന്ധ്യ