
കോട്ടയം . കേന്ദ്രഗവൺമെന്റിന്റെ സൗജന്യതൊഴിലധിഷ്ഠിത കോഴ്‌സിന്റെ ഭാഗമായി കോട്ടയം കഞ്ഞിക്കുഴിയിലെ പ്രധാൻമന്ത്രി കൗശൽ കേന്ദ്രയിൽ പുതിയതായി ആരംഭിക്കുന്ന ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്‌ക് കോഴ്‌സിന്റെ ആദ്യ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30 നാണ് ക്ലാസ് ആരംഭിക്കുന്നത്. 21നും 27നും ഇടയിൽ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒന്നര മാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റും കൂടാതെ സ്വകാര്യ കമ്പനികളിൽ തൊഴിൽ നേടുന്നതിനുള്ള അവസരങ്ങളുമൊരുക്കുമെന്ന് സെന്റർ മാനേജർ ബിനീഷ് ബി നായർ, ട്രെയിനർ മനുമോൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്. 98 46 32 17 64.