കുറിച്ചി: ശ്രീനാരായണ ഗുരുദേവ ശിഷ്യ പ്രധാനിയും കുറിച്ചി അദ്വൈതവിദ്യാശ്രമത്തിന്റെയും എ.വി ഹൈസ്‌കുളിന്റെയും സ്ഥാപകനുമായ ശ്രീനാരായണ തീർത്ഥർ സ്വാമിയുടെ 56-ാമത് സമാധിദിനാചരണം ഇന്ന് നടക്കുമെന്ന് സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അറിയിച്ചു. പുലർച്ചെ 5ന് പ്രാർത്ഥനാലയത്തിൽ ഗുരുപാദുക പൂജ, 7 മുതൽ ഗുരുദേവകൃതികളുടെ പാരായണം, 10 മുതൽ അനുസ്മരണം, ഗുരുപുഷ്പാഞ്ജലി, 12.30ന് പ്രസാദവിതരണം.