വൈക്കം: ദേശാഭിമാനി റ്റി.കെ മാധവന്റെ 92ാമത് ചരമവാർഷികം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു.

വടക്കേകവലയിൽ റ്റി.കെ മാധവന്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടന്നു. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ,സെക്രട്ടറി എം.പി സെൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു ചടങ്ങുകൾ.

യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ ,യോഗം അസി.സെക്രട്ടറി പി.പി സന്തോഷ് ,യോഗം ഡയറക്ടർ രാജേഷ് മോഹൻ,കൗൺസിലർ സെൻ സുഗുണൻ, എസ്.ജയൻ,പി.സജീവ് ,ലാലു എന്നിവർ പങ്കെടുത്തു. യൂണിയൻ ആസ്ഥാനത്തും അനുസ്മരണ പരിപാടികൾ നടന്നു.