വൈക്കം: എസ്.എൻ.ഡി.പി യോഗം തലയാഴം 120ാം നമ്പർ ശാഖാ ഗുരുവരേശ്വര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെയും സരസ്വതിദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി മണീട് സുരേഷ് ,മേൽശാന്തി അരുൺ ശാന്തി എന്നിവർ മുഖ്യകാർമ്മികരായിരുന്നു . പ്രതിഷ്ഠാവാർഷിക ആഘോഷത്തിന്റെ ദീപപ്രകാശനം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നൻ, തങ്കമ്മ മോഹനൻ ,ചെയർമാൻ രമേശൻ ,കൺവീനർ ജിജി ഷാജി ,ശാഖാ പ്രസിഡന്റ് എസ്.സന്തോഷ് കുമാർ ,സെക്രട്ടറി എം.എസ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.