ചെറുവള്ളി: റെഡ് ചാരിറ്റബിൾ സൊസൈറ്റി പത്താംക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തും. കോഴ്‌സുകൾ, ജോലിസാധ്യത, ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അഡ്മിഷൻ രീതികളും സമയവും എന്നിവയിൽ മാർഗനിർദേശം നൽകും. മേയ് എട്ടിന് 9.30 മുതൽ ചെറുവള്ളി കെ.വി.എം.എസ്.ഹാളിൽ എം.സുബോധ് സെമിനാർ നയിക്കും. പങ്കെടുക്കാൻ മേയ് രണ്ടിനകം രജിസ്റ്റർ ചെയ്യണം. ഫോൺ9446982262, 7593814501, 9744595569.